Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ മാർച്ച് നടത്തി

19 Jun 2024 16:24 IST

enlight media

Share News :

വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ശല്ല്യം വർധിച്ചു വരുമ്പോൾ വന്യമൃഗ ശല്ല്യം തടയാനോ, നിയന്ത്രിക്കാനോ ശ്രമിക്കാത്ത

വനം വകുപ്പിന്‍റെ അനാസ്ഥക്കെതിരെ വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനമറി ഫോറെസ്റ്റ് ഓഫീസിലേക്ക്

പ്രതിഷേധ മാർച്ച് നടത്തി.

ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു.

വഴിക്കടവ് പഞ്ചായത്തിലെ നെല്ലിക്കുത്ത് വനാതിർത്തിയിലെ മണിമൂളി,മുന്നൂറ് ഉൾപ്പെടെയുള്ള വിവിധ പ്രാദേശങ്ങളിൽ കാട്ടാന ശല്ല്യം രൂക്ഷമായിരിക്കുകയാണ്.

കാട്ടാന തുടങ്ങിയ മൃഗങ്ങളിൽ നിന്നും ജനവാസ മേഖലകളെ സംരക്ഷിക്കും എന്ന വനം വകുപ്പിന്റെ ഉറപ്പ് പാഴ് വാക്കായി മാറുകയാണ്.

കാട്ടാന ഭീതി കാരണം മണിമൂളി മുന്നൂറ്, ഭാഗത്തെ താമസക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ, മയിൽ, കുറുക്കൻ എന്നിവയുടെ ശല്യവും വർധിച്ചു വരുകയാണ്.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് രണ്ടാപടത്ത് താമസിക്കുന്ന അഷ്‌റക്കിന് നേരേ പുലിയുടെ അക്രമണം ഉണ്ടായത്. ഇന്നും ഇന്നലെയുമായി കാട്ടു പന്നിയുടെ ആക്രമണം യാത്രക്കാർക്ക് നേരേ ഉണ്ടായി. ആക്രമണത്തിൽ പരുക്കേറ്റ കരിക്കാടൻ നൗഷാദ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നടപടിയില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് ഡി സി പ്രസിഡന്റ്‌ വി എസ് ജോയ്, മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം എന്നിവർ പറഞ്ഞു.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌

ബാബു തോപ്പിൽ, അസിസ് പുളിയാഞ്ചാലി, സി രാമകൃഷ്ണൻ, ഷേർലി വർഗീസ്, ബോബി സി മാമ്പ്ര, സുകുമാരൻ പി, ഹൈദറാലി കെ പി,വി കെ അനീഷ്,ജെസ്സി തോമസ്, സാലൻ മണിമൂളി, ചാൾസ് പുതുപള്ളി, ഉസ്‍മാൻ പി ടി, അസീസ് പാറപ്പുറം, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News