Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെലഡി മാവൂർ സിഗിംങ്ങ് സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി.

02 Dec 2024 08:16 IST

UNNICHEKKU .M

Share News :

മുക്കം: മാവൂരിലെയും, സമീപപ്രദേശങ്ങളിലെയും ഗായകർക്കും സംഗീത ആസ്വാദകർക്കും ലൈവ് സ്റ്റുഡിയോ സിംഗിംഗ് എക്സ്പീരിയൻസ് നൽകിക്കൊണ്ട് 'മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ' പ്രവർത്തനമാരംഭിച്ചു. മാവൂർ ടാക്സി സ്റ്റാൻഡിന് സമീപത്തുള്ള എംപി എച്ച് ബിൽഡിഗിൽ ആണ്സ്റ്റുഡിയോ.

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ വിജയൻ കോവൂർ ഗാനമാലപിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  സിംഗിംഗ് സ്റ്റുഡിയോയുടെ സ്ഥാപകനും ഗായകനുമായ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡോ : മനുലാൽ , കവിയും ചിത്രകാരനുമായ ശ്രീകുമാർ മാവൂർ, എന്നിവർ സംസാരിച്ചു.രാമമൂർത്തി സ്വാഗതവും അനൂപ് തൂവക്കാട് നന്ദിയും പറഞ്ഞു. 

തുടർന്ന് മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ കുടുംബാംഗങ്ങളുടെയും,മാവൂരിലെയുംസമീപപ്രദേശങ്ങളിലും പാട്ടുകാരുടെയും സംഗീത വിരുന്നും അരങ്ങേറി.

Follow us on :

More in Related News