Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 12:12 IST
Share News :
കോഴിക്കോട് : കെ.എൻ.എം യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രൊഫെക്സൽ പ്രൊഫഷണൽ ഫാമിലി കോൺഫ്രൻസ് നാളെ (ഞായർ) രാവിലെ 9 മുതൽ കോഴിക്കോട് കാപ് കോൺ കൺവെൻഷൻ സെൻ്റിൽ നടക്കും. ദൈവ പ്രീതിയിലധിഷ്ഠിതമായ സമൂഹ നൻമയുടെയും സ്നേഹത്തിന്റെയും മഹത് സന്ദേശങ്ങളുടെ പ്രചാരണ മേഖലയിൽ പ്രൊഫഷണലുകൾക്ക് പ്രമാണബദ്ധമായ ദിശാബോധം നൽകുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം. ഉന്നത സേവന രംഗത്ത് ആത്മാർത്ഥതയും അർപ്പണബോധവും കൈമുതലാക്കി പ്രവർത്തിക്കുന്നതിന്റെയും ഇടപെടുന്നതിന്റെയും പ്രാധാന്യവും പ്രസക്തിയും ചർച്ച ചെയ്യും. വർഗീയതയുടെയും വെറുപ്പൽപാദത്തിൻ്റെയും ലിബറൽ ചിന്തകളുടെയും അപകടങ്ങളെക്കുറിച്ചും പ്രത്യാഘാത-ങ്ങളെക്കുറിച്ചും സമ്മേളനം വ്യക്തമായ അവബോധം രൂപപ്പെടുത്തും.
വിവിധ സെഷനുകളിൽ മന്ത്രി മുഹമ്മദ് റിയാസ്, കെ.എൻ.എം പ്രസിഡണ്ട് ടി.പി അബ്‌ദുല്ലക്കോയ മദനി, ജനഃ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി, കെ.ജെ.യു പ്രസിഡണ്ട് പി.പി മുഹമ്മദ് മദനി, ജന:സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.എൻ.എം സംസ്ഥാന ഭാരവാഹികളായ ഡോ: ഹുസൈൻ മടവൂർ, പ്രൊഫ: എൻ.വി അബ്‌ദുർറഹ് മാൻ എ.പി അബ്‌ദുസ്സമദ്, ഡോ: അബ്‌ദുൽ മജീദ് സ്വലാഹി, ഐ.എസ്.എം പ്രസിഡാണ്ട് ശരീഫ് മേലേതിൽ, ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസിസ് സംബന്ധിക്കും. അഡ്വ: മായിൻ കുട്ടി മേത്തർ, എം.എം അക്‌ബർ, നസീറുദ്ദീൻ റഹ് മാനി, ജൗഹർ അയനിക്കോട്, ഡോ: സുൽഫിക്കറലി ആർസേട്ട്, ഡോ:പി.എ കബീർ, ഡോ:വേണുഗോപാൽ, ഡോ: ഹൈദരലി കള്ളിയത്ത്, ഡോ: മനോജ്, ഡോ: മുസ്തഫാ സൈദലവി ഡോ: പി.സി അൻവർ, കെ പി സഹീർ, സുബൈർ പീടിയേക്കൽ, മുസ്തഫാ തൻവീർ, അൻസാർ നൻമണ്ട്, ഉനൈസ് പാപ്പിനിശ്ശേരി, ബഷീർ പട്ടേൽത്താഴം അഡ്വ:ഫാത്വിമ തഹ്.ലിയ, ആയിശ ചെറുമുക്ക്, ഡോ: ഫർഹ തുടങ്ങിയവർ പഠന സെഷനുകളിലും പാനൽ ഡിസ്കഷനിലും സംവദിക്കും. വാർത്താ സമ്മേളനത്തിൽ ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഷെരിഫ് മേലത്തിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ഇൻസ്പെയർ ചെയർമാൻ ഡോ: നൗഫൽ ബഷീർ, കൺവീനർ സിറാജ് ചേലേമ്പ്ര, ഐ.എസ്.എം വൈ: പ്രസിഡണ്ട് റഹ് മത്തുല്ല സ്വലാഹി സംബന്ധിച്ചു
Follow us on :
Tags:
Please select your location.