Tue Apr 1, 2025 4:18 AM 1ST

Location  

Sign In

വിജ്ഞാന കേരളം പരിശീലനം

26 Mar 2025 10:00 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:വിജ്ഞാനകേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല പരിശീലനം നഗരസഭ സർഗ്ഗ പാഠശാലയിൽ നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാതലത്തിൽ ഫെസിലിറ്റേഷൻ സെൻററുകളുടെ പ്രവർത്തനം . ഏകോപിക്കുകയും ഡിഡബ്യൂ എം എസ്സ് പോർട്ടൽ വഴി തൊഴിലന്വേഷകർക്ക് റജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരവും ജോബ് സ്റ്റേഷൻ വഴി ഉണ്ടാകും. കേരള നോളജ് ഇക്കോണമി മിഷൻ്റ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീയുടെയും പങ്കാളിത്തമുണ്ട്. ക്ഷേമകാര്യ സ്ഥിരം ചെയർമാൻ കെ. ഷിജു അധ്യക്ഷ വഹിച്ചു. പൊതു മരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് , കൗൺസിലർ വി. രമേശൻ , കെ.സി. ദിലീപ് , പി.കെ. രഘുനാഥ് , ശശി കോട്ടിൽ എന്നിവർ സംസാരിച്ചു. ജില്ലാ കോഡിനേറ്റർ പ്രമോദ് കുമാർ വിശദീകരണം നൽകി തുടർന്ന് അരവിന്ദാക്ഷൻ ,രൂപ ,ധന്യ, ആതിര ,ശാലിനി എന്നിവർ ക്ലാസ് എടുത്തു.

Follow us on :

Tags:

More in Related News