Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 19:39 IST
Share News :
മുക്കം: മാലിന്യമുക്ത നവകേരളം മൂന്നാംഘട്ട ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത സ്ഥാപനങ്ങൾ ഹരിത വിദ്യാലയങ്ങൾ എന്നിവയ്ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, റുക്കിയ റഹീം, ആമിന എടത്തിൽ, ശ്രുതി കമ്പളത്ത്, എം ആർ സുകുമാരൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ, ഹരിത കേരള മിഷൻ ആർ പി രാജേഷ് എന്നിവർ സംസാരിച്ചു പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെയും പൊതു ഇടങ്ങളിൽമാലിന്യങ്ങൾവലിച്ചെറിയുന്നവർക്കെതിരെയും കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡണ്ട് അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.