Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചീകരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

12 Sep 2024 17:22 IST

PEERMADE NEWS

Share News :

വണ്ടിപ്പെരിയാർ: ഓണത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

 കഴിഞ്ഞ 13മൂന്ന് വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തികൾ ഉൾപ്പെടെ ചെയ്തു വരുന്ന ഡ്രീംസ് ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ഓണക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പ്രീയങ്കാ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.

അസോസിയേഷൻ പ്രസിഡന്റ് എം.ഉദയസൂര്യൻ അധ്യക്ഷത വഹിച്ചു.

എസ്. ടി. രാജ്, മുൻ ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യൻ, സിനിമാ സംവിധായകൻ. ഗൗതം വെങ്കിടേഷ്, അധ്യാപകരായ അഫ്സൽ സി എച്ച്, ശ്യാംകുമാർ എസ് വി,മീനാവതി അൻപ് ശേഖർ,സെൽവി കുമാർ , റിട്ടയർഡ് പ്രിൻസിപ്പൽ എൻ. മുത്ത് ലക്ഷ്മി, ഡി വില്യംസ്, ലീമ രാജ്,ബാലമുരുകൻ ജ്യോതി,തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News