Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർത്ഥനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തിസാന്ദ്രമായി

12 Jan 2025 21:21 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർത്ഥനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും,വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി.കൊടിയേറ്റം,വിശുദ്ധകുർബാന,ലദീഞ്ഞ്,നൊവേന,കൂടുതുറക്കൽ എന്നീ തിരുക്കർമങ്ങൾക്ക് ഫാ.രാജു അക്കര മുഖ്യകാർമ്മികത്വം വഹിച്ചു.തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ഡേവിസ് ചക്കാലക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.ഫാ.ജോയ് മൂക്കൻ,ഫാ.ജോസ് വട്ടക്കുഴി എന്നിവർ സഹകാർമ്മികരായി.തുടർന്ന് ബ്ലാങ്ങാട് കടപ്പുറത്തെ വലയംവെച്ചുകൊണ്ട് ഭക്തി സാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരുന്നു.സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ഡെറിൻ അരിമ്പൂർ എന്നിവർ സന്നിഹിതരായി.നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു.കൺവീനർ ടോണി ചക്രമാക്കിൽ,മാത്യൂസ് ഓലക്കെങ്കിൽ,രജനി,സിസ്റ്റേഴ്സ് എന്നിവർ തിരുനാളിന് നേതൃത്വം നൽകി.

Follow us on :

More in Related News