Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 19:56 IST
Share News :
മുക്കം: 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.പതിമൂന്ന്
വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും തയ്യാറാക്കി അവ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് ഗ്രാമസഭാ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാറിലേക്ക് ചർച്ചകൾക്കായി വെച്ചത്.വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആസൂത്രണ സമിതി ചേർന്ന്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് ഭരണസമിതി അംഗീകാരം നൽകും. സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ അധ്യക്ഷയായി
. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര .സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ശാന്താദേവി മുത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം ടി സെയ്ത് ഫസൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് തച്ചാറമ്പത്ത്, കെ.കൃഷ്ണദാസ്, ആമിന എടത്തിൽ .റുഖിയ റഹീം ശ്രുതി കമ്പളത്ത്. ശാഹിന ടീച്ചർ.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സമാൻ ചാലൂ ളി, കെ.കോയ, ജാഫർ മാസ്റ്റർ, ജോസ് പാലിയത്ത്, എം ടി അഷ്റഫ് ,എ .പി മോയിൻ, സന്തോഷ് ജോൺ സലാം തേക്കുംകുറ്റി, രാജൻ കൗസ്തുഭം, എപി മുരളീധരൻ മാസ്റ്റർ.അസിസ്റ്റൻ്റ് സെക്രട്ടറി സുരേഷ് കുമാർ പി. എന്നിവർ സംസാരിച്ചു
വിവിധ നിർവ്വഹണ ഉദ്യോഘസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭ തിരഞ്ഞെടുത്ത പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.