Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമ '83 വിസ കലോത്സവ പ്രതിഭകളെ ആദരിച്ചു

14 Jan 2025 16:35 IST

Saifuddin Rocky

Share News :

വാഴക്കാട് : വാഴക്കാട് ഗവ:ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിസ കലാ-കായിക മഹോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച 1983 ബാച്ച് ഒരുമ 83 അംഗങ്ങളെ ആദരിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഉപഹാരം നല്കി. ദേശീയ വൃഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായ ഒരുമ 83 അംഗം മച്ചിങ്ങൽ ഖാദറിൻ്റെ മകൾ കെ.എം ഹാലിയയെ ആദരിച്ചു.


അനുമോദന സമ്മേളനം കൊയപ്പത്തൊടി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജലീൽ പണിക്കരപ്പുറായ അധ്യക്ഷത വഹിച്ചു.

വിസ കലോത്സവ ട്രോഫി കൊയപ്പതൊടി അബ്ദുസ്സമദ് ഒരുമക്ക് സമ്മാനിച്ചു.സലീം മാവൂർ, സുഹ്റ കുറുപ്പത്ത്, കാർത്തിക, മുഹമ്മദ് തിരുവാലൂർ, രാമൻ ചെറുവായൂർ, റസാഖ് വാലില്ലാപുഴ , സത്താർ,ത്വാഹിർ മാസ്റ്റർ,റസാഖ് പാലപ്പെട്ടി, ഹമീദ് തൊട്ടിമ്മൽ, പുഷ്പ, കമലാക്ഷി , മുനീറ, ഫസീല തുടങ്ങിയവർ സ്വീകരിച്ചു.


ദേശീയ വുഷു ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവ് കെ.എം ഹാലിയക്കുള്ള ഉപഹാരം അബ്ദുസമദ് സമ്മാനിച്ചു.


പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ എം. ആയിശ കുഞ്ഞ്, മുഹമ്മദ് പുതിയോടത്ത്, അബ്ബാസ് കൂളിമാട് , റസാഖ് വാലില്ലാപുഴ, കെ.എം ഖാദർ, ടി.കെ സലാം, ഗീത,ഖാദർ പാറക്കണ്ടി എന്നിവർ വിതരണം ചെയ്തു.


എം. രാമചന്ദ്രൻ മാസ്റ്റർ, ബി.പി എ ഗഫൂർ, പി. മുസ്തഫ മാസ്റ്റർ, ഖമറുന്നിസ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.


ശിവദാസൻ വെട്ടത്തൂർ, മാധവൻ എളമരം എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നല്കി

Follow us on :

More in Related News