Thu May 29, 2025 1:21 PM 1ST
Location
Sign In
30 Dec 2024 16:01 IST
Share News :
കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയിൽ ചുങ്കത്ത് പ്രവർത്തിക്കുന്ന ഫിറ്റ്നസ് ട്രൈബ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യപരിപാലനത്തിനും മാനസിക ഉല്ലാസത്തിനും ആരംഭിച്ച യോഗ ക്ലാസുകൾ ധാരാളം ആളുകളെ ആകർഷിച്ചു വരുന്നു. എട്ട് വർഷം മുമ്പ് ചിറയിൽ ജി.എം.യു.പി. സ്കൂളിൽ വിരലിലെണ്ണാവുന്ന ആളുകളാൽ ആരംഭിച്ച യോഗ ക്ലാസുകളിലേക്ക് നെടിയിരുപ്പിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ എത്തിക്കൊണ്ടിരിക്കുന്നു. എട്ടാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകരിപ്പോൾ. 60 ഓളം ആളുകളുള്ള യോഗ ക്ലാസുകൾ രാവിലെ 6 മണി മുതൽ 7 മണി വരെയാണ് നടത്തുന്നത്. ശശാങ്കാസനം, ത്രികോണാസനം, താടാസനം, മാറ്റ് ഉപയോഗിച്ച് കിടന്നു കൊണ്ട് ചെയ്യുന്ന മാർജരാസനം, ബുജാഗാസനം, കണ്ടരാസനം, ശലഭാസനം, സർവാംഗാസനം തുടങ്ങിയവയും പ്രാണയാമങ്ങൾ, ധ്യാനം തുടങ്ങിയ യോഗമുറകളും വെള്ളിയാഴ്ച ഒഴികെ മുഴുവൻ ദിവസങ്ങളിലും പരിശീലിച്ചു വരുന്നു. ഫിറ്റ്നസ് ട്രൈബ് ഡയറക്ടർ അസ്കർ അമ്പാട്ട് ആണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാനു കെ.പി., നസീർ യു.കെ,ശുഹൈബ്.ടി.കെ,ഇർഷാദ് എം.പി. തുടങ്ങിയവരാണ് കോർഡിനേറ്റർമാർ.യോഗയുടെ പ്രാധാന്യം ജനങ്ങൾ എത്തിക്കുന്നതിനും ആരോഗ്യ ബോധവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ടും നെടിയിരുപ്പിന്റെ വിവിധ ഭാഗങ്ങളിലാണ് ആഴ്ചയിൽ ഒരു ദിവസം ക്ലാസുകൾ നടത്താറുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ,ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയും യോഗ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. ചിറയിൽ ജി എം യു പി സ്കൂളിൽ ശുദ്ധജലസംഭരണി നൽകൽ, സ്കൂൾ ശുചീകരണം തുടങ്ങിയവ ഈയിടെ നടത്തിയ പരിപാടികളാണ്. മാസത്തിലൊരിക്കൽ വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്. പല ദിവസങ്ങളിലും ഗെയിമുകളും ചെറിയ ചെറിയ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു. യോഗ ക്ലാസുകളുമായി ബന്ധപ്പെട്ട് ഉപദേശ നിർദ്ദേശങ്ങൾക്ക് വേണ്ടി മുഹമ്മദ് പറശ്ശേരി,പി.ടി.മുഹമ്മദ്, എൻ.ഇ.അബൂഹാമിദ് മാസ്റ്റർ, കബീർ കാരിമുക്ക്, പത്മകുമാരി ടീച്ചർ തുടങ്ങിയവർ അടങ്ങുന്ന ഒരു കമ്മിറ്റിയും നിലവിലുണ്ട്. ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും യോഗ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടെന്ന് അംഗങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്. പല ദിവസങ്ങളിലും ലഘു ഭക്ഷണം കഴിച്ച് സന്തോഷത്തോടെയാണ് യോഗ അവസാനിക്കാറ്.
Follow us on :
Tags:
More in Related News
Please select your location.