Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർമ്മ പദ്ധതികളുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

29 Jul 2024 21:17 IST

PEERMADE NEWS

Share News :


എടത്വ :ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നേതൃത്വത്തിൽ സ്വാതന്ത്ര്യം ദിനാഘോഷ വും സ്നേഹ വിരുന്നും പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് നടക്കും.രാമകൃഷ്ണ ആശ്രമം

വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. പഠനോപകരണം വിതരണം കെ ജയ ചന്ദ്രന്‍ നിർവഹിക്കും.ചാർട്ടർ മെമ്പർ മോഡി കന്നേൽ അധ്യക്ഷത വഹിക്കും. എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ രണ്ടാം ഘട്ട ഡയാലിസിസ് കിറ്റുകൾ ആഗസ്റ്റ് 31ന്  ചാർട്ടർ മെമ്പർ പി.ഡി രമേശ്കുമാർ കൈമാറും. മാർച്ച് 3ന് ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി മുടങ്ങാതെ തുടരുന്നു.


പുതിയ വർഷത്തെ ഭാരവാഹികളായി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള (പ്രസിഡൻ്റ്),ബിൽബി മാത്യൂ കണ്ടത്തിൽ(സെക്രട്ടറി), ജോർജ്ജുക്കുട്ടി തോമസ് പീടികപറമ്പില്‍ (ട്രഷറാർ), ബിനോയി കളത്തൂർ (അഡ്മിനിസ്ട്രേറ്റർ) എന്നിവരടങ്ങിയ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News