Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 07:36 IST
Share News :
പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എജുകെയർ 2024 ന്റെ കീഴിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള
അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ സ്കൂളുകൾ നോക്കാൻ ആളുണ്ട്. പണ്ട് ഇങ്ങനെ ആയിരുന്നില്ല.
സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും വലിയ മാറ്റം ഉണ്ടായതായി എംഎൽഎ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ പ്രവീൺകുമാർ വി വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു.
ആകെ 133 വിദ്യാലയങ്ങൾ അനുമോദനം ഏറ്റുവാങ്ങി.
പോക്സോ ആക്ടിനെക്കുറിച്ചും റാഗിംഗ് നിയമവശങ്ങളെ കുറിച്ചും എസിപി (ട്രാഫിക് സൗത്ത്) എ ജെ ജോൺസൺ ക്ലാസ് നയിച്ചു.
വികസനകാര്യ ചെയർപേഴ്സൺ വി പി ജമീല, പൊതുമരാമത്ത് ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്,
ഡിഡിഇ മനോജ് കുമാർ സി, ആർഡിഡി സന്തോഷ് കുമാർ എം
എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ
ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.