Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 20:01 IST
Share News :
മുക്കം:ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കറെ ലോകസഭയിൽ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ
രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മനുസ്മൃതിയിലെ ആശയങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് ഇന്ത്യൻ ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പി അംബേദ്കറിനെയോ ഉൾക്കൊള്ളാൻ കഴിയില്ല.ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുവാൻ ഗൂഢമായ ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് . ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം.
മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സലാഹുദ്ദീൻ ചളന്നൂർ , മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ പി കെ , മണ്ഡലം ട്രഷറർ ലിയാഖത്തലി മുറമ്പാത്തി, വൈസ് പ്രസിഡണ്ട് ഷാഹിന ടീച്ചർ എന്നിവർ സംസാരിച്ചു. കാരശ്ശേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം മുക്കം സ്റ്റാൻഡിൽ അവസാനിച്ചു. കെ ടി ഹമീദ്, റഹീം ചേന്നമംഗലൂർ , നാസർ പുല്ലൂരംപാറ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.