Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 16:16 IST
Share News :
അങ്ങാടിപ്പുറം: പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഹയർ സെക്കൻഡറി വിഭാഗത്തോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നും കെ.എ.എച്ച്.എസ്.ടി.എ. മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പരീക്ഷാ മൂല്യനിർണയ ജോലികളിലെ വേതനം കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കുക, മുൻവർഷങ്ങളിലെ പരീക്ഷാ മൂല്യനിർണയ വേതന കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും കേരള എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ.സന്തോഷ്, ജില്ലാ സെക്രട്ടറി പി.അജോഷ് കുമാർ, സംസ്ഥാന പ്രസിഡൻ്റ് കെ.സിജു, ഭാരവാഹികളായ ലിറ്റി ഡൊമിനിക്, സീമ ഷാലറ്റ് ജോർജ്, അമീൻ, ഷാജി, അക്കാദമിക് കൗൺസിൽ കൺവീനർ ബി.ശ്രീഹരി എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി എൻ.സന്തോഷ് (പ്രസിഡൻ്റ്), ലിറ്റി ഡൊമിനിക്, സുനീഷ്, ഹുമയൂൺ കബീർ (വൈസ് പ്രസിഡൻ്റുമാർ),
സീമ ഷാലറ്റ് ജോർജ് (സെക്രടറി), ജിജീഷ്, എം.സലീം, സുനിൽ ബാബു (ജോ.സെക്രട്ടറിമാർ),
സുഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ :കെ.എ.എച്ച്.എസ്.ടി.എ.മലപ്പുറം ജില്ലാ പ്രസിഡൻ്റ് എൻ.സന്തോഷ്, സെക്രട്ടറി സീമ ഷാലറ്റ് ജോർജ്.
Follow us on :
Tags:
More in Related News
Please select your location.