Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനുഷ്യത്വം പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം

02 Mar 2025 10:58 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മനുഷ്യത്വം പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്ന് മേപ്പയൂർ സലഫിയ്യ അറബിക് കോളജിൻ്റെ വാർഷിക സംഗമം അഭിപ്രായപ്പെട്ടു.സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി മുഖ്യാതിഥിയായി.ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഡോ:ഫദ്ലുല്ല അൻവാരി അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ടീൻ ടോക്ക്,സൈബർ സാക്ഷരത,ഫിക് ഹുന്നിസാ,സാന്ത്വന സംഗമം,അലൂമിനി മീറ്റ്

 തുടങ്ങിയ സെഷനുകളിൽ പ്രഗത്ഭർ ക്ലാസുകൾ നയിച്ചു.ഇബ്രാഹീം പുനത്തിൽ,പ്രഫ:സി.കെ. ഹസൻ,കണ്ടോത്ത് അബൂബക്കർ ഹാജി,പ്രഫ:അഷ്റഫ് അലി മദീനി,സാബിഖ് പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു. വനിത സംഗമം റഹ്മത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.

Follow us on :

Tags:

More in Related News