Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ ട്രസ്റ്റ് ഉദ്ഘാനം നടത്തി.

22 May 2024 20:24 IST

UNNICHEKKU .M

Share News :



മുക്കം :വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ്റെ(വി.ബി.

എഫ്.)കീഴിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു.സമുദായ അംഗങ്ങൾക്ക് സാമ്പത്തിക സഹായം, സ്വയം തൊഴിൽ സംരം

ഭങ്ങൾ ആരംഭിക്കൽ, പരമ്പരാഗത തൊഴിൽ സംരക്ഷണം, വിദ്യാഭ്യാസ പ്രോത്സാഹനം സഹായ പദ്ധതികൾ, തൊഴിരംഗത്ത് ആധുനികവൽക്കരണം ,ജീവകാരുണ്യ പ്രവർത്തനംതുടങ്ങി വിവിധ ലക്ഷ്യങ്ങൾ നേടാനാണ് മുക്കം ആസ്ഥാനമായുള്ള ട്രസ്റ്റ് പ്രവർത്തിക്കുക.ട്രസ്റ്റിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്ദമംഗലം നിർവഹിച്ചു.കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാബു ചെമ്പറ്റ അധ്യക്ഷനായി.എ.പി.മുരളീധരൻ മുക്കം. എ.സി.നിസാർ ബാബു,ബാലൻ കണ്ണൂർ ,ട്രസ്റ്റ് സെക്രട്ടറി ദിബേഷ് കൂടത്തായി,വി.ബി.എഫ്. ജില്ലാ സെക്രട്ടറി റിജേഷ്എന്നിവർസംസാരിച്ചു.എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.തൊഴിൽ ഉപകരണങ്ങൾ രോഗി സഹായ ഉപകരണങ്ങൾ എന്നിവ വിതരണംചെയ്തു. എം.ടി.ഫരീദ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.വ്യവസായ സംരംഭങ്ങളെ കുറിച്ച് വിബിൻദാസും ക്ലാസെടുത്തു.ഗാനമേളയും അരങ്ങേറി.



Follow us on :

More in Related News