Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലടി ഉപജില്ലാ കായികമേള: ഒക്ടോബർ 8, 9, 10 തിയ്യതികളിൽ മേപ്പയ്യൂരിൽ

05 Oct 2024 22:05 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മേലടി സബ്ജില്ലാ സ്പോർട്സ്

ഒക്ടോബർ 8,9,10 തിയ്യതികളിലായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും.പ്രെമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 4500 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.സംഘാടകസമിതി രൂപീകരണം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി .രാജൻ ഉദ്ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡണ്ട് വിപി. ബിജു അധ്യക്ഷത

വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി.രമ്യ, മേലടി എ. ഇ ഒ പി.ഹസീസ് , ഫെസ്റ്റിവെൽ കമ്മിറ്റി ഭാരവാഹികളായ പി.അനീഷ്. ,ശോഭിത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം. സക്കീർ,ഹൈസ്കൂൾ എച്ച് എം കെ .എം. മുഹമ്മദ് 

എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News