Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവനക്കാർക്കെതിയുള്ള നീതി നിഷേധങ്ങൾക്കെതിരെ ശക്തമായി പോരാടും - കെ.പി .എസ് ടി.എ

22 Mar 2025 19:21 IST

Asharaf KP

Share News :



വടകര :

സർക്കാർ ജീവനക്കാരോടും അധ്യാപകരോടും കാണിക്കുന്ന നീതിനിഷേധങ്ങൾക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന്കെപിഎസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ പറഞ്ഞു. ഓരോ വർഷം കഴിയുമ്പോഴും പലവിധ കാരണങ്ങൾ പറഞ്ഞു നിയമനാംഗീകാരങ്ങൾ തടഞ്ഞും,ഡി എ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കുടിശ്ശികയാക്കി,അവധി ദിനങ്ങളിൽ അധ്യാപകരെ ചുമട്ടുതൊഴിലാളികളാക്കി പോലും മാറ്റുന്നരീതിയിലേക്ക് സർക്കാർ സംവിധാനം അധ:പതിച്ചിരിക്കുന്നു.

ഇതോടൊപ്പം സമൂഹത്തിലെ മുക്കിലും മൂലയിലും രാസലഹരി യഥേഷ്ടം ലഭ്യമാകുന്നു. സാമൂഹ്യവിപത്തുകളെ നേരിടുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.


കെ പി എസ് ടി എ വടകര വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും,

സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയായി ടി.ആബിദ്,പി എം ശ്രീജിത്ത്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ രാധാകൃഷ്ണൻ,

ടി സി സുജയ ,

രഞ്ജിത് കുമാർ,

കെ കെ മനോജ് കുമാർ,ടി എം മോഹൻദാസ്എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി

കെ ഹാരിസ് (പ്രസിഡൻറ്),

ആർ.എസ് സുധീഷ് (സെക്രട്ടറി),ടിവി രാഹുൽ (ട്രഷറർ)എന്നിവരും ,സഹഭാരവാഹികളായി

യു.കെ വിനോദ് കുമാർ, ടി.കൃഷ്ണകുമാർ , ബാസിൽപാലിശ്ശേരി,

ഹക്കീം തോടന്നൂർ,

അബ്ദുറഹിമാൻ മേലടിസത്യപ്രതിജ്ഞ ചെയ്തു

Follow us on :

More in Related News