Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളന സ്വാഗത സംഘം യോഗം ചേർന്നു

16 Feb 2025 09:30 IST

Saifuddin Rocky

Share News :


പുളിക്കൽ : ഏപ്രിൽ 6 ന് പുളിക്കൽ ആന്തിയൂർകുന്നിലെ റോക്ക് വ്യൂ ലോഞ്ചിൽ വെച്ച് നടക്കുന്ന കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിൻെ മുപ്പത്തിയേഴാമത് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം പുളിക്കൽ രാജീവ് ഭവനിൽ കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്ന, കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ,

ജില്ലാ സെക്രട്ടറി പി. പി.ഷിയാജ്,

വാഴക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ. പി മുജീബ് റഹ്മാൻ, പുളിക്കൽ മണ്ഡലം

കോൺഗ്രസ് പ്രസിഡന്റ് കെ. വി. സൈനുദ്ദീൻ, കെ.പി അബ്ദുൽ അസീസ്, എം. പി അബ്ദുറഹ്മാൻ, എൻ അച്ചു, പി. സി. ജയകുമാർ, ഹഫീസ് കൊല്ലാരൻ,സോജ, കെ.പ്രീതി, രജനി ചൂളാട്ടിപ്പാറ, രാജാറാം പൊന്നാനി, ശ്രീരാജ് തിരൂർ, സി. കെ. അൻവർ, സോമവർമ്മ, സമദ് എടപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.

എ പി അനിൽകുമാർ എം എൽ എ മുഖ്യ രക്ഷാധികാരിയും അഡ്വ. വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, പി. ടി.അജയ് മോഹൻ,കെ പി നൗഷാദലി,വി. ബാബുരാജ്,ടി. വി. ഉണ്ണികൃഷ്ണൻ, ഫാത്തിമ റോഷ്ന,പി. പി. മൂസ്സ, റിയാസ് മുക്കോളി, ഷഹർബാൻ,ടി. വനജ,കെ. വി.സൈനുദ്ദിൻ, ശിഹാബ് മാസ്റ്റർ എന്നിവർ രക്ഷാധികാരികളും അഡ്വ. കെ പി മുജീബ് റഹ്മാൻ ചെയർമാനും എം.രാമദാസ് വർക്കിംഗ് ചെയർമാനും പി. പി.ഷിയാജ് ജന.കൺവീനറും കെ പി അബ്ദുൽ അസീസ് ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.


ഫോട്ടോ: കെ സി ഇ എഫ് മലപ്പുറം ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം കെ. പി. സി. സി. സെക്രട്ടറി കെ. പി. നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News