Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 19:13 IST
Share News :
അരിയല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയല്ലൂർ ജംഗ്ഷനിൽ ഉള്ള റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ റേഷൻ കടകൾ മാറിയ സാഹചര്യമുണ്ടാക്കിയ കേരള സർക്കാർ അനാസ്ഥയ്ക്കെതിരെ അരി എവിടെ സർക്കാരേ എന്ന മുദ്രാവാക്യവുമായാണ് ധർണസംഘടിപ്പിച്ചത് ,പ്രസ്തുത ചടങ്ങ് സീനിയർ കോൺഗ്രസ് നേതാവ് കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് അധ്യക്ഷത വഹിച്ചു. വി കേശവദാസ്, മനോഹരൻ എന്നിവർ പ്രസംഗിച്ചു,സി ഡാനിയൽ, സ്വാഗതവും ഷിനോജ് തോട്ടത്തിൽ നന്ദി പ്രകാശനം നടത്തി.കെ മോഹൻരാജ്, ചന്ദ്രൻ കുളക്കുന്നത്, പ്രതീഷ് ബാബു സെയ്താലിക്കുട്ടി, വി വി രാജൻ , വെള്ളത്തൂർ ശിവദാസൻ,മൊയ്തീൻ,ബാവ, എം കെ പവിത്രൻ, ഉണ്ണി ഉണ്ണിക്കണ്ടായി, മോഹൻദാസ് എഎം, ബൈജു മാസ്റ്റർ, വിജയൻ സി, അനിൽകുമാർ യു, ലത്തീഫ് ആനങ്ങാടി, എൻ എസ് ഉണ്ണി, അഷ്റഫ് പിടി, ഹംസ, സുഭാഷ് ചേരിങ്ങാട്ട്, നിഷാന്ത് എൻ എസ്, ബഷീർ പി, ഹനീഫ, മൊയ്തീൻ കോയ എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.