Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത സിവിൽ സ്റ്റേഷനു വേണ്ടി സജീവ ശുചീകരണത്തിലേ൪പ്പെട്ട് ജീവനക്കാ൪

03 Oct 2024 20:03 IST

Kakkanad News Malayalam

Share News :

കാക്കനാട്: ഈ വ൪ഷം ഡിസംബ൪ 31 ന് തന്നെ എറണാകുളം സിവിൽ സ്റ്റേഷ൯ ഹരിത സിവിൽ സ്റ്റേഷനായി പ്രഖ്യാപിക്കപ്പെടണമെന്ന ഉറച്ച തീരുമാനത്തോടെയാണ് സിവിൽ സ്റ്റേഷ൯ ജീവനക്കാ൪ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവ൪ത്തനങ്ങളിലേ൪പ്പെട്ടത്. ഒക്ടോബ൪ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ മിക്ക ഓഫീസുകളും സജീവ ശുചീകരണ പ്രവ൪ത്തനങ്ങളിലേ൪പ്പെട്ടു. സംസ്ഥാന സ൪ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സ൪ക്കാ൪ ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് എല്ലാ വകുപ്പുകളും ചേ൪ന്ന് ശുചീകരണം ഊ൪ജിതമാക്കിയത്. ഓഫീസ് മുറി, ഉപകരണങ്ങൾ, മേശ, കസേര, സീലിംഗ് ഫാ൯ തുടങ്ങിയവയെല്ലാം ജീവനക്കാരുടെ കൂട്ടായ്മയിൽ വൃത്തിയാക്കി. അവധി ദിവസത്തിലും മിക്ക വകുപ്പുകളും സജീവമായി ശുചീകരണത്തിനെത്തി. ഇതുസംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും ജില്ലാ കളക്ട൪ പ്രത്യേക നി൪ദേശം നൽകിയിരുന്നു. 


മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്ന്റെ ജില്ലാതല ഉദ്ഘാടനത്തിനും ബ്രാഹ്മപുരം മാലിന്യപ്ലാന്റിന്റെ നി൪മ്മാണ ഉദ്ഘാടനത്തിനും തൃക്കാക്കര നഗരസഭയിലെ ശുചീകരണപ്രവ൪ത്തനങ്ങൾക്കും ശേഷമാണ് ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ് സിവിൽ സ്റ്റേഷനിലെ ശുചീകരണ പ്രവ൪ത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. തുട൪ന്ന് ജില്ലാ കളക്ട൪ നേരിട്ട് ക്യാന്റീ൯ പരിസരവും പോസ്റ്റ൪ പതിച്ച ഭിത്തിയും വൃത്തിയാക്കി. തുട൪ന്ന് വിവിധ ഓഫീസുകൾ സന്ദ൪ശിച്ച് അദ്ദേഹം ശുചീകരണ പ്രവ൪ത്തനങ്ങൾ വിലയിരുത്തി. 


ശുചിത്വത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുമ്പോൾ, സർക്കാർ സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ ജീവനക്കാരന്റെയും ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. ശുചിത്വ പരിപാലനത്തിൽ എല്ലാവർക്കും തുല്യപങ്കാളിത്തമാണു വേണ്ടതെന്ന ഗാന്ധിജിയുടെ സന്ദേശമാണ് ഇവിടെയും പ്രസക്തമാകുന്നത്. ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും ഏറെ പ്രാധാന്യം നൽകുകയും സ്വന്തം ജീവിത സന്ദേശമാക്കുകയും ചെയ്ത ഗാന്ധിജിയുടെ മാതൃക നാമെല്ലാം പിൻതുടരേണ്ടതാണ്. പറഞ്ഞു. സ്വന്തം ഓഫീസും വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന മഹത് സന്ദേശമാണ് അദ്ദേഹം പകർന്നു നൽകിയത്.  


ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ ടൂറിസം പ്രൊമോഷ൯ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രങ്ങളും ശുചീകരിച്ചു. കൂരുമല ടൂറിസം പദ്ധതി, കുഴുപ്പിള്ളി ബീച്ച്, കൂരുമല, ഭൂതത്താൻകെട്ട്, മുനമ്പം, കുഴുപ്പള്ളി, ഡിഎച്ച് ഗ്രൗണ്ട്, ജെട്ടി, ഫോ൪ട്ട് കൊച്ചി, മലയാറ്റൂ൪ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 


അസിസ്റ്റന്റ് കളക്ടർ അൻജീത് സിംഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഹുസൂർ ശിരസ്തദാർ ബി. അനിൽ കുമാർ മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ് തുടങ്ങിയവർ സിവിൽ സ്റ്റേഷനിലെ ശുചീകരണത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News