Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് തീവ്രമഴ, ലഘുമേഘ വിസ്‌ഫോടനം

23 May 2024 10:21 IST

Enlight Media

Share News :

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മാപിനിയില്‍ കുന്ദമംഗലത്ത് ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 20.8 സെ.മി മഴ പെയ്തു. ഇതു ലഘുമേഘ വിസ്‌ഫോടനം (Mini Cloud Burst) ആണെന്നാണ് പ്രാഥമിക നിരീക്ഷണം. രണ്ടു മണിക്കൂറില്‍ 5 മുതല്‍ 10 സെ.മി മഴ ലഭിക്കുന്നതിനെയാണ് ലഘു മേഘവിസ്‌ഫോടനം എന്നു പറയുന്നത്.

മറ്റെവിടെയും തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തില്ല. മലപ്പുറം ജില്ലയിലെ തെന്നല (12.1), തൃശൂര്‍ വിലങ്ങന്‍ കുന്ന് (14), എറണാകുളം നോര്‍ത്ത് പറവൂര്‍ (12.1) , എറണാകുളം ചൂണ്ടി (13.3) , പള്ളുരുത്തി (16.8), കോട്ടയം കുമരകം (19.9), കളമശ്ശേരി (11.2), എറണാകുളം കീരംപാറ (11.2), ആലപ്പുഴ കായംകുളം (11.1) സെ.മി അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തു. മറ്റു ലൊക്കേഷനുകളിലെല്ലാം 10 സെ.മി നു താഴെ ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Follow us on :

More in Related News