Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കാലത്തെ പൂവിപണിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും

07 Sep 2024 14:51 IST

Preyesh kumar

Share News :

മേപ്പയൂർ : ഓണത്തിന് പൂക്കളമൊരുക്കാൻ

ചെണ്ടുമല്ലിപ്പൂവുമായി കുടുംബശ്രീ വനിതകൾ.

മേപ്പയ്യൂർ പഞ്ചായത്ത് അയിമ്പാടിപ്പാറയിലാണ് പൂക്കൃഷി.മേപ്പയ്യൂർ കൃഷിഭവൻ്റെ നേതൃത്വത്തിലാണ്

പൂക്കൃഷി. ഓണച്ചന്ത വഴി പൂക്കൾ വില്പനക്ക് എത്തും. ആദ്യ വിളവെടുപ്പ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി .രാജൻ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ വി.പി .ബിജു, കൃഷി ഓഫീസർ ആർ.എ. അപർണ, കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ കെ.ആർ,ബ്ലോക്ക് കോഡിനേറ്റർ ടി.പി.അർജുൻ , സി.ഡി.എസ് മെമ്പർമാരായ ലീല,ഷൈനി എ എം, ബിന്ദു,ശ്രീകല ,മനീഷ, പി.എം.ശോഭ ,പി.കെ.ഷൈനി ,രമ്യ,ഷൈമ എന്നിവർ സംസാരിച്ചു.സിഡിഎസ് മെമ്പർ പി.ടി.നിഷ സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News