Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ. വൈ.ജെ.ഡി വോയ്സ് ഓഫ് ഫ്രീഡം സംഘാടക സമിതി രൂപീകരിച്ചു

28 Jul 2024 16:02 IST

- Preyesh kumar

Share News :

മേപ്പയ്യൂർ : "രാജ്യത്തിൻ്റെ ആത്മാവാണ് ഭരണഘടന " എന്ന മുദ്രാവാക്യം ഉയർത്തി രാഷ്ട്രീയ യുവജനതാൾ ആഗസ്ത് 9ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന വോയ്സ് ഓഫ് ഫ്രീഡം പരിപാടി വിജയിപ്പിക്കുന്നതിന് മേപ്പയ്യൂർ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ ഉൽഘാടനം ചെയ്തു.

എൻ പി.ബിജു അദ്ധ്യക്ഷനായി. ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, വി.പി.മോഹനൻ, പി. ബാലൻ, വി.പി.ദാനീഷ്, ബി.ടി. സുധീഷ്കുമാർ, എ.കെ. നിഖിൽ, ജസ് ല

കൊമ്മിലേരി തുടങ്ങിയവർ സംസാരിച്ചു.

51 അംഗ സംഘാടക സമിതിയുടെ ഭാരവാഹികളായി.

നിഷാദ് പൊന്നങ്കണ്ടി (ചെയർമാൻ),

ബി.ടി. സുധീഷ് കുമാർ, പി.കെ.രതീഷ്, അശ്വതി ഓടയിൽ, പി.കെ.ശ്രുതി രതീഷ് (വൈസ് ചെയർമാന്മാർ),എ.കെ. നിഖിൽ (കൺവീനർ),

കെ.ലിഖേഷ്, ജസ് ല കൊമ്മിലേരി , ആതിരാ പ്രമീഷ്, നിഷില മേക്കോത്ത് (ജോ. കൺവീനർമാർ)

വി.പി.ദാനീഷ് (ട്രഷറർ).

Follow us on :

More in Related News