Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട്,ഒരുമനയൂർ,ഗുരുവായൂർ എന്നി പ്രദേശങ്ങളിൽ വഖഫ് ബോർഡിന്റെ നീരാളിപിടുത്തത്തിൽ വീണ്ടും 37 കുടുംബങ്ങളും ഇരയായി..

11 Nov 2024 19:37 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ,ഗുരുവായൂർ,ചാവക്കാട് എന്നി പ്രദേശങ്ങളിൽ വഖഫ് ബോർഡിന്റെ നീരാളിപിടുത്തത്തിൽ വീണ്ടും 37 കുടുംബങ്ങളും ഇരയായി.ഒരുമനയൂർ ഒറ്റതെങ്ങ് കിഴക്കുഭാഗവും,ജെ.കെ.മാർബിളിന്റെ പടിഞ്ഞാറ് ഭാഗവും,തങ്ങൾപടി തുടങ്ങി 5 ഏക്കർ ഭൂമിയാണ് ഇവർ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.കൂടാതെ പാലയൂർ,ചക്കംകണ്ടം എന്നിവിടങ്ങളിലും ഇവർ പിടിമുറുക്കിയിട്ടുണ്ട്.ഒറ്റതെങ്ങിന് കിഴക്ക് ഭാഗം പൊന്നാനി താലൂക്കിൽ സാമൂതിരിയുടെ പണ്ടാരം വഴി 1910 ൽ പുഴുക്കൽ തറവാട്ടുകാർക്ക് ചാർത്തി കിട്ടിയ സ്വത്ത് ഭാഗം വെച്ചതിൽ സഹോദരി ഭാനുമതി അമ്മയ്ക്ക്(പടിഞ്ഞാറെ പുഴുക്കൽ) അനുവദിച്ച് കിട്ടിയ ഭൂമി 1980-ല്‍ മൂത്തേടത്ത് ബാഹുലേയൻ വാങ്ങുകയും,ആയതിനുശേഷം 2000-ൽ പരേതനായ വെണ്ണക്കൽ ബാലകൃഷ്ണൻ വാങ്ങുകയും,2020-ൽ 6 വീട്ടുകാർക്ക് വിറ്റു.ഇതിനടുത്തുള്ള 10 സെൻറ് ഭൂമി ചെട്ടിക്കുളം രാമു എന്നവർക്ക് പുഴുക്കൽ തറവാട്ടുകാർ ദാനമായി നൽകുകയും ഉണ്ടായി.ഇതെല്ലാം 1883-ല്‍ വഖഫ് ഭൂമി ആണെന്ന് അവകാശപ്പെട്ടുകൊണ്ട് കത്തയച്ചിരിക്കുകയാണ്.മുനമ്പം വിഷയത്തിന് മുൻപ് ഇവർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്.ആരും ഇവരെ സഹായിക്കാൻ ഇല്ലാത്തതിനാൽ വക്കഫ് ബോർഡിൻറെ തിരൂരിലുള്ള ഒരു വക്കീലുമായി ബന്ധപ്പെട്ടു.എന്നാൽ അദ്ദേഹം ഒരേ സർവേയിൽ പെട്ട ഏഴ് പേരിൽ ഓരോരുത്തരിൽ നിന്നും 11500 രൂപ വീതം വാങ്ങുകയും ചെയ്തു.പിന്നീട് മറുപടിയൊന്നും കിട്ടാതെ ആയപ്പോൾ മറ്റൊരു ആൾ മുഖേന വേറെ വക്കീലിനെ കണ്ടു.ആ വക്കീൽ കേസ് ഫയൽ നമ്പർ ചോദിച്ചപ്പോൾ ഇവരുടെ കൈയ്യിൽ ഒന്നുമില്ല.37 കുടുംബങ്ങൾക്കാണ് ഇപ്പോൾ വഖഫ് ബോർഡിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്.പുഴുക്കൽ തറവാട്ടുകാർക്ക് ചാർത്തി കിട്ടിയ ഭൂമിയിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ വീട്ടുകാർ ഉൾപ്പെടെയാണ് വഖഫ് ബോർഡിൽ നിന്ന് കുടിയിറക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.കോട്ടമ്മൽ ബാലകൃഷ്ണൻ,നീലങ്കാവിൽ ഫ്രാൻസിസ്,മരക്കാർ ഇബ്രാഹിം,ചെട്ടിക്കുളം രാമു,മൂത്തേടത്ത് ബാഹുലേയൻ തുടങ്ങിയവർ എല്ലാം ചേർന്ന് സ്ഥലം എംപിയും,കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആർ.ബൈജു,ബോഷി ചാണാശ്ശേരി,രജനി സുരേഷ്,വിനീത് മുത്തമ്മവ് തുടങ്ങിയ നേതാക്കൾ ഇരകളുടെ വീടുകൾ സന്ദർശിച്ചു.ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്നും,വഖഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി മുനമ്പം മാതൃകയിൽ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും പ്രഖ്യാപിച്ചു. 


Follow us on :

More in Related News