Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 20:36 IST
Share News :
മുക്കം: വീട്ടുകാർ ആശുപത്രിയിൽ പോയ നേരത്ത് തേക്കും കുറ്റിയിലെ വീട് കുത്തി തുറന്ന് മോഷണം നടത്തി. അലമാറയും വാതിലുകൾ പാരകൊണ്ട് തകർത്ത് മോഷണ നടത്തിയത്. ഒരു പവൻ്റെ സ്വർണ്ണാഭരണവും , കുറച്ച് പണവും നഷ്ടപ്പെട്ടു. തേക്കും കുറ്റിയിലെ ഇരുവേലികുന്നേൽ ഫെബിൻ ആഗസ്തിൻ്റെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഡോക്ടറെ കാണിച്ച് ആശുപത്രിയിൽ നിന്ന് മടങ്ങി വന്നപ്പോൾ വീട് തുറന്ന നിലയിൽ കണ്ടു, അതേസമയം വസ്തുകൾ വാരി വലിച്ചിട്ടും വാതിലുകളും അലമാറയും തകർത്തനിലയിലുമായിരുന്നു.. ഉടനെ തന്നെ മുക്കം പോലീസ്സിൽ വിവരമറിയിച്ചു.
മുക്കം പോലീസും, കോഴിക്കോട് നിന്ന് ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരവുമെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കേസ്സെടുത്ത് അന്വഷണം ഉർജ്ജിതമാക്കി..
എൻലൈറ്റ് മീഡിയ മുക്കം.
Follow us on :
Tags:
More in Related News
Please select your location.