Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്യാടി റോഡ്: ആർ.ജെ.ഡി പ്രക്ഷോഭ യാത്ര ഇന്ന്

26 Sep 2024 13:16 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:  മേപ്പയ്യൂർ-നെല്യാടി - കൊല്ലം റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി  രാഷ്ട്രീയ ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത്' കമ്മിറ്റി ഇന്ന് രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കും. വൈകിട്ട് 5 മണിക്ക് നരക്കോട് കല്ലങ്കിയിൽ നിന്ന് ആരംഭിക്കുന്ന പ്രക്ഷോഭയാത്ര മേപ്പയൂർ ടൗണിൽ സമാപിക്കും.


പഞ്ചായത്ത്കമ്മിറ്റി യോഗത്തിൽ നിഷാദ് പൊന്നംങ്കണ്ടി അധ്യക്ഷനായി. കൃഷ്ണൻ കീഴലാട്ട്, കെ.കെ.നിഷിത , കെ.എം.ബാലൻ, എ.എം.കുഞ്ഞികൃഷ്ണൻ., മിനി അശോകൻ, പി.ബാലകൃഷ്ണൻ കിടാവ് ,പി.കെ. രതീഷ് ,വി .പി .രാജീവൻ , ജസ് ല നൗഷാദ്, പി.കെ.അഭിലാഷ് ,കെ.കെ. രവീന്ദ്രൻ ,കെ .ടി. രമേശൻ , രവി ചെറുവത്ത് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News