Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ ഓർമ്മ മധുരം കുടുംബ സംഗമം ഒക്ടോബർ 2 ന്

24 Sep 2024 22:28 IST

UNNICHEKKU .M

Share News :

മുക്കം: മാവൂർക്കാർ എന്ന കൂട്ടായ്മയും മാവൂർ ജി.എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിക്കുന്ന മാവൂർ ഓർമ്മ മധുരം എന്ന കുടുംബ സംഗമം ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണിക്ക് മാവൂർ ജി.എം.യു.പി സ്ക്കൂളിൽ നടക്കും. ശൈലേഷ് അമലാപുരി അധ്യക്ഷത വഹിക്കും. എം.എൻ.കാരശ്ശേരി മാഷ് ഉദ്ഘാടനം ചെയ്യും .സി.ടി. കബീർ (എം 80 ഫ്രെയിം)

പ്രശസ്ത ഗായിക ബെൻസിറ റഷീദ് സ ഗായിക മുഖ്യാതിഥികളായി പങ്കെടുക്കും.

 മൺമറഞ്ഞ മാവൂരിലെ കലാസാംസ്കാരിക സേവന രംഗത്തെ പ്രമുഖരുടെ പേരിലുള്ള ഓർമ്മ ഉപഹാരങ്ങൾ വിവിധ പ്രവർത്തന മേഖലകളിൽ കഴിവ് തെളിയിച്ച മാവൂരിലെ പ്രമുഖർക്ക് നൽകിക്കൊണ്ട് ആദരിക്കും

വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സംഗമത്തിൽ കലാപരിപാടികൾ.ചിത്രപ്രദർശനം. പുസ്തകപ്രദർശനം .ഓർമ്മ പങ്കുവെക്കൽ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കും ഒപ്പം മാവൂർ കലാ സാംസ്കാരിക സമിതിയുടെ ഭാരവാഹികളേയും തിരഞ്ഞെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു

Follow us on :

More in Related News