Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനാപക്ഷാചരണം

08 Jul 2025 16:25 IST

PALLIKKARA

Share News :

ജൂൺ 19 ന് കേരള ഗ്രന്ഥശാലപ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവായ പി.എൻ. പണിക്കരുടെ അനുസ്മരണത്തോടെ

ഒലിപ്രം കടവ് തിരുത്തി ഉദയാ വായനശാല വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു. സതീന്ദ്ര ബാബു വിഷയം അവതരിപ്പിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ജി. ശങ്കരപ്പിളള അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ, ലഹരി വിരുദ്ധ സന്ദേശം കൈമാറൽ,

സോഷ്യൽ മീഡിയ ദിനം, കെ. ദാമോദരൻ അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ഐ. വി. ദാസ് അനുസ്മരണം

എന്നീ വിഷയങ്ങളും അവതരിപ്പിച്ചു.മേച്ചേരി വാസു മാസ്റ്റർ, ജയപ്രകാശ് ഊക്കത്ത്, താനാട്ട്പുരുഷോത്തമൻ മാസ്റ്റർ, ഡോ. അഞ്ജു, കെ.എം നാരായണൻ മാസ്റ്റർ, ഡോ. ബിൻസി, എന്നിവർ വിഷയാവതരണം നടത്തി. കെ. ശശീധരൻ, ടി.പി. ബാലകൃഷ്ണൻ,ഗോപാൽ ജി, സ്മിത, വി. കെ. അറമുഖൻ, ശിവൻ മാസ്റ്റർ, ഡോ. വിഷ്ണു തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നല്കി.

Follow us on :

More in Related News