Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 20:09 IST
Share News :
കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരള പന്തലായനി ബി ആർ സി തലത്തിൽ ഓട്ടിസം ദിനചാരണം കൊയിലാണ്ടി യു എ. ഖാ ദർ മെമ്മോറിയൽ പാർക്കിൽ വച്ചു നടന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ റാലി എന്നിവ ഓട്ടിസം ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി.ഭിനശേഷി മേഖലയിൽ പ്രേത്യേക കഴിവ് തെളിയിച്ച അനീക് ജാഫർ, (തിരുവങ്ങൂർ എസ്എസ്),വൈഗ (ബി ഇ എം സ്കൂൾ കൊയ്‌ലാണ്ടി ) എന്നീ കുട്ടികളെ ആദരിച്ചു. ബിപിസി മധുസൂദനൻ, ബി ആർ.സി ട്രെയിനർ കെ.വികാസ്, അനീഷൻഎന്നിവർ സംസാരിച്ചു. സ്പെഷൽ എജുക്കേറ്റർ ബി.സിൽജ ഓട്ടിസം ദിന സന്ദേശം നൽകി.
സ്പെഷ്യൽ എഡ്യൂക്കേറ്റർകെ.സിന്ധു നന്ദി പറഞ്ഞു
.
Follow us on :
Tags:
More in Related News
Please select your location.