Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തങ്കമല ക്വാറി അടച്ചു പൂട്ടണം :ബിജെപി കീഴരിയൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും

20 Aug 2024 17:43 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ആയിരക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന് ബിജെപി മേപ്പയൂർ മണ്ഡലം കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽ

വ്യാപിച്ചു കിടക്കുന്ന തങ്കമല ക്വാറി വളരെ അപകടകരമായ അവസ്ഥയിലാണ് . ആഴത്തിലുള്ള 

കുഴികൾ സൃഷ്ടിച്ച് 'യാതൊരു മാനദണ്ഡവും പാലിക്കാതെ ദിവസവും വൻതോതിൽ കോറി വസ്തുക്കൾ ആണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്. ക്വാറിയിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം സംഭരിച്ചു നിൽക്കുന്നതിനാൽ അത് തകർന്നാൽ സമിപ പ്രദേശത്തെ നിരവധി വീടുകൾ തകർന്നടിയും. ജനവാസ മേഖലയിലെ അനിയന്ത്രിതമായ പൊട്ടിക്കൽ കാരണം ജനജീവിതം ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണ്.


 ഒറ്റക്കും കൂട്ടായും നിരവധി സമരങ്ങൾ നാട്ടുകാർ നടത്തിയെങ്കിലും ഉദ്യോഗസ്ഥരെയും ഭരണ ക്കാരെയും സ്വാധീനിച്ച് ഉടമ ക്വാറി പ്രവർത്തനവുമായി നിർബാധം മുന്നോട്ടു പോവുകയാണ്.നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠനം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കോഴിക്കോട് ജില്ലയിലെ പല ക്വാറികളും അപകടാവസ്ഥയിലാണെന്നാണ് .ജില്ലാ ഭരണകൂടത്തിൻ്റെയും കീഴരിയൂർ, തുറയൂർ പഞ്ചായത്ത് ഭരണസമിതികളുടെയും ഒത്താശയോടെയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഖനനം നടത്തുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു .


പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണഭരണവും കയ്യാളുന്ന സിപിഎം നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കാൻ ആണ് ഇപ്പോൾ സമരവുമായി രംഗത്ത് വന്നിരിക്കുന്നത് തങ്ങൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ പ്രവർത്തനാനുമതി നൽകുകയും ശേഷം 

ക്വാറിക്ക് മുന്നിൽ സമരവും നടത്തുന്നത് നാടകമാണ്. സി പി എം നേതൃത്വത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ സമരം കിഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.


ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന തങ്കമല ക്വാറി തുടർന്ന് പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടും, തങ്കമലക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതൃത്വത്തിൽ

ആഗസ്ത് 27 ന് കാലത്ത് 10.30ന് 

കീഴരിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് നേതാക്കൾ 

പത്രസമ്മേളനത്തിൽ അറിയിച്ചു.

ബി.ജെ.പി.ജില്ലാകമ്മിറ്റിയംഗം കെ .കെ .രജിഷ് , മണ്ഡലം പ്രസിഡൻ്റ് നാഗത്ത് നാരായണൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡൻ്റ് മധുപുഴയരികത്ത്, മണ്ഡലം സെക്രട്ടറി കെ പ്രദീപൻ എന്നിവർ പങ്കെടുത്തു.


Follow us on :

Tags:

More in Related News