Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 20:44 IST
Share News :
നരിപ്പറ്റ
സിപിഐ എം മുൻ ജില്ല കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗം ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നരിപ്പറ്റയുടെ വിപ്ലവനായകൻ എ കെ കണ്ണന് നാട് വിട നൽകി. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൈവേലി വള്ളിൽത്തറയിലെ വീട്ടുവളപ്പിൽ സംസ്കാരത്തിന് ശേഷം കൈവേലി ടൗണിലേക്ക് മൗനജാഥ നടത്തി. തുടർന്ന് കൈവേലിയിൽ നടന്ന അനുശോചനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞി കൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ,കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, രജീന്ദ്രൻ കപ്പള്ളി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, സമദ് നരിപ്പറ്റ, ഹമീദ്, വി എം കുഞ്ഞിക്കണ്ണൻ, ബാബു, പി കുഞ്ഞികൃഷ്ണൻ നായർ, സി പി കുഞ്ഞിരാമൻ, എൻ കെ ലീല, ടി പി പവിത്രൻ, കെ പ്രമുലേഷ്, വി ടി നാണു, എ കെ നാരായണി എന്നിവർ സംസാരിച്ചു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. തിനൂർ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി ബിനീഷ്, കെ ടി കുഞ്ഞിക്കണ്ണൻ,എ എം റഷീദ്, പി പി ചാത്തു, ടി പി ഗോപാലൻ, കെ കുഞ്ഞമ്മദ്, കെ പുഷ്പജ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.