Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹാലയത്തിലെ അമ്മമാർക്ക് സ്നേഹം നൽകി കുന്നത്ത് പറമ്പ് സ്കൂൾ വിദ്യാർത്ഥികൾ

21 Jan 2025 18:47 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ആരോരുമില്ലാത്ത അനാഥകളായി കഴിയുന്ന അമ്മമാരെയും ഉമ്മമാരെയും സന്ദർശിച്ച് സ്നേഹം നൽകി മൂന്നിയൂർ കുന്നത്ത് പറമ്പ് എ എം.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ജൂനിയർ റെഡ് ക്രസന്റ് യൂണിറ്റിലെയും സ്കൗട്ട് യൂണിറ്റിലെയും വിദ്യാർത്ഥികളാണ് കടലൂണ്ടി സ്നേഹാലയം വൃദ്ധ സദനം സന്ദർശിച്ച് അവരോടൊപ്പം മണിക്കൂറുകൾ ചിലവഴിച്ച് സ്നേഹവും സന്തോഷവും പകർന്ന് നൽകിയത്.


വൃദ്ധ സദനത്തിലെത്തിയ വിദ്യാർത്ഥികൾ അമ്മമാരോട് വിശേഷങ്ങൾ പറഞ്ഞും പാട്ട് പാടിയും ഡാൻസ് കളിച്ചും കേക്ക് മുറിച്ചും സ്നേഹം പങ്ക് വെച്ചത് വിദ്യാർത്ഥികൾക്കും അന്തേവാസികൾക്കും വേറിട്ടനുഭവമായി മാറി. സ്നേഹാലയത്തിലെത്തിയ വിദ്യാർത്ഥികളെ മാനേജിംഗ് ട്രസ്റ്റി മാരിയത്തിന്റെ നേത്രത്വത്തിൽ സ്വീകരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, വൈസ് പ്രസിഡണ്ട് പി.വി.പി മുസ്ഥഫ, ഹെഡ് മാസ്റ്റർ കെ. പ്രശാന്ത്, ടി.കെ.ഗിരീഷ് മാസ്റ്റർ, ജെ.ആർ.സി. കൺവീനർ സുമിന ടീച്ചർ, സ്കൗട്ട് അദ്ധ്യാപകൻ ഹുസൈൻ കുട്ടി മാസ്റ്റർ എന്നിവർ നേത്രത്വം നൽകി.

Follow us on :

More in Related News