Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻചാണ്ടിയുടെ ചരമദിനത്തിൽ അരി വിതരണം നടത്തി പരപ്പനങ്ങാടി നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

18 Jul 2024 18:00 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ജനകീയനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിനോടാനുബന്ധിച്ച് അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കുവേണ്ടി പാവങ്ങൾക്ക് അരികിറ്റ് വിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചടങ്ങ് കെപിസിസി മെമ്പർ വി സുധാകരൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു, ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ്. ഡിസിസി സെക്രട്ടറി ഓ രാജൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനൻ വെന്നിയൂർ, ഏടി ഉണ്ണി, സുജിനി മുളമുക്കിൽ, ത്വയ്യിബ് കക്കാട്, നിയോജകമണ്ഡലം യൂഡിഎഫ് ചെയർമാൻ എൻ പി ഹംസക്കോയ, ഡിസിസി മെമ്പർ കെപി ഷാജഹാൻ, ലത്തീഫ് പാലത്തിങ്ങൽ, ശ്രീജിത്ത് അധികാരത്തിൽ,കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഷെഫീഖ് പുത്തിരിക്കൽ,യൂ വി സുരേന്ദ്രൻ, അഡ്വക്കെറ്റ് ഏ റഹീം,അബിൻ കൃഷ്ണ, റഫീഖ് കയറ്റാല, ഫൈസൽ പാലത്തിങ്ങൽ, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News