Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 19:25 IST
Share News :
മുക്കം:വെസ്റ്റ് ചേന്ദമംഗലൂർ : എ എം ഐ വെസ്റ്റ് ചേന്ദമംഗലൂരിൽ നിന്ന് ഈ വർഷം സർവീസിൽ നിന്ന് പിരിയുന്ന ചിറ്റടി അബ്ദുറഹിമാൻ മാസ്റ്റർ, ടി പി സുലൈമാൻ മാസ്റ്റർ എന്നിവർക്ക് മാനേജിംഗ് കമ്മിറ്റിയും പിടിഎ, സ്റ്റാഫ്, സ്റ്റുഡൻസ് എന്നിവർ സംയുക്തമായി യാത്രയയപ്പു നൽകി. ഇസ്ലാഹിയാ അസോസിയേഷൻ പ്രസിഡൻ്റ് കെ. സുബൈർ ഉൽഘാടനം ചെയ്തു. അൻസാർ മഹല്ല് പ്രസിഡൻ്റ് ടി.കെ പോകുട്ടി മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ടി അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രൻസിപ്പാൾ കെ.ടി ഹമീദ്, എ അബ്ദുൽ ഗഫൂർ മാസ്റ്റർ,മൈമൂന ടീച്ചർ, ഉസ് വ ത്ത് ടീച്ചർ, ശഹാന , റുഖിയ, നസിയ ,നജ്മ , തുടങ്ങിയവർ സംസാരിച്ചു - സി അബ്ദുറഹിമാൻ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി എൻപി കരിം നന്ദിയും പറഞ്ഞു.ഹിക്മടാലസ്റ്റ് സെർച്ച് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് മെഡൽ സമ്മാനിച്ചു. അധ്യപകർക്ക് വിദ്യാർത്ഥികൾ ഉപഹാരങ്ങൾ നൽകി.
Follow us on :
Tags:
More in Related News
Please select your location.