Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 17:37 IST
Share News :
ചാവക്കാട്:മത്സ്യതൊഴിലാളി ക്ഷേമനിധി അംശദായം മൂന്നരട്ടിയാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ്അലി ആവശ്യപ്പെട്ടു.മത്സ്യതൊഴിലാളികളുടെയും,അനുബന്ധ തൊഴിലാളികളുടെയും വർഷംതോറും ക്ഷേമനിധിയിൽ അടക്കാറുള്ള തുക മൂന്നുരട്ടി വർധിപ്പിച്ചിരിക്കുകയാണ്.ഇതുമാത്രമല്ല മത്സ്യതൊഴിലാളി യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസ്,മോട്ടോർ ഘടിപ്പിക്കാത്ത ചെറുവഞ്ചികൾ ഉൾപ്പെടെ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങൾക്കും വലിയ രീതിയിൽ ക്ഷേമനിധി തുക വർദ്ധിപ്പിച്ചിരിക്കുകയാണ്.ഉൾനാടൻ മത്സ്യതൊഴിലാളികളായ ചീന വല ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് പോലും വലിയ രീതിയിൽ തുക വർധിപ്പിച്ചിരിക്കുകയാണ്.മത്സ്യതൊഴിലാളി പെൻഷൻ,മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിവാഹ സഹായം,വിദ്യാഭ്യാസ ധനസഹായം എന്നിവ വലിയ കുടിശ്ശികയാണ് സർക്കാർ വരുത്തിയിട്ടുള്ളത്.ഇതിന് പരിഹാരം കാണാതെ വർഷത്തിൽ 3 മാസം മാത്രം പണിയുള്ള മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.