Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 14:27 IST
Share News :
മുക്കം: സ്നേഹവും, സൗഹൃദവും പ്രൗഢമാക്കി ചേന്ദമംഗല്ലൂരിലെ പഴയകാല കുടുംബമായിരുന്ന പുന്നക്കണ്ടിയുടെ പ്രഥമ കുടുംബസംഗം പുൽപ്പറമ്പ് എൻ സി ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ പരിപാടികളോടെ നടത്തി.തല മുതിർന്ന ആറ് കുടുംബങ്ങളിൽ നിന്ന് 400 ലേറെ പേർ പങ്കെടുത്തു.മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ മഹത്തരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഗമത്തിൽ കുടുംബ പശ്ചാതലങ്ങൾ മനസ്സിലാക്കാൻ അനുയോജ്യമായ കൊച്ചു സുവനീർ പുറത്തിറക്കുന്നത് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടീ കാട്ടി. കുടുംബ സമിതി പ്രസിഡണ്ട് ടി.അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രൈയിനിംങ്ങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജൗഹർ മുനവ്വീർ മുഖ്യ പ്രഭാഷണം നടത്തി. ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പ്രസിഡണ്ട് കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ ,മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. നൗഫ സറീൻ ടി.കെ രചനയും സംവിധാനവും നിർവ്വഹിച്ച സ്വാഗത ഗാനം ഹുദയും സംഘവും അവതരിപ്പിച്ചപ്പോൾ പുന്നക്കണ്ടി കുടുംബ ചരിത്രം സംഗമ വേദിയിൽ വീണ്ടും പുനർജനി യായി. ജനറൽ കൺവീനർ പി.ടി.അബുബക്കർ സ്വാഗതവും, കുടുംബ സമിതി സെക്രട്ടറി ടി.കെ.അബുലൈസ് നന്ദിയും പറഞ്ഞു. സുൽഫ ബഷീർ ഖുർആനിൽ നിന്ന് പാരായണം ചെയ്തു. കുടുംബത്തിലെതലമുതിർന്നവരായ അബൂബക്കർ പുന്നക്കണ്ടി. ഫാത്തിമ പുന്നക്കണ്ടി, ആമിന കക്കാട്, മുഹമ്മദ് നർക്കിൽ, കുഞ്ഞിപ്പാത്തുമ്മ താന്നിക്കണ്ടി എന്നിവരെ ചടങ്ങിൽ ഡോ.ജൗഹർ മുനവ്വീർ ,എ അബ്ദുൽ ഗഫൂർ, തുടങ്ങിയവർ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബത്തിലെ വിവിധ മേഖല മികവ് തെളിയിച്ചവർ യോഗ്യത നേടിയവർ, ഉന്നത പ0നത്തിന് അവസരം ലഭിച്ചവർക്ക് ഉപഹാര സമർപ്പണം നടത്തി.രണ്ടാം സെഷനിൽ നമ്മുടെ കുടുംബ ചരിത്രം എന്ന വിഷയം മുനീർ താന്നിക്കണ്ടി അവതരിപ്പിച്ചു.മൂന്നാം സെഷനിൽ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.വൈവിധ്യമായ കലാവിരുന്നും അരങ്ങേറി.ടി.കെ. സാലിഹ് സംഗമ അവലോകനവും സാലിഹ് ചിറ്റടി സമാപന പ്രഭാഷണത്തോടെ സംഗമം സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.