Sun May 25, 2025 3:04 AM 1ST
Location
Sign In
20 Sep 2024 17:51 IST
Share News :
ഒറ്റപ്പാലം : അമ്പലപ്പാറ രണ്ടാം വില്ലേജ് സ്മാർട്ട് ആകുന്നു. പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി
കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അഡ്വ: കെ പ്രേംകുമാർ
എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി വിജയലക്ഷ്മി , വൈസ് പ്രസിഡണ്ട് ടി ശശികുമാർ , ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജേന്ദ്രപ്രസാദ്, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് എ ഐ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് കാസിം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം പി സ്മിത, വാർഡ് മെമ്പർ സൗദ സലീം, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഒറ്റപ്പാലം തഹസിൽദാർ
സി എം അബ്ദുൾമജീദ് സ്വാഗതവും
അമ്പലപ്പാറ രണ്ട് വില്ലേജ് ഓഫീസർ ഷിജു വൈ ദാസ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.