Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 12:29 IST
Share News :
വള്ളിക്കുന്ന് : ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ടൂറിസം പ്രാദേശിക വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി വള്ളിക്കുന്ന് മിയാമി ഹോംസ്റ്റെ ഇക്കോടൂറിസം ഹാളിൽ സെമിനാർ നടന്നു. സെമിനാർ മലപ്പുറം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്നിൽ ഒളിഞ്ഞിരിക്കുന്ന ഒത്തിരി ടൂറിസ്റ്റ് സ്ഥലങ്ങളുണ്ടെന്നനും അവയെ ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുമ്പോൾ ടൂറിസ്റ്റുകളുടെ ആസ്വാദനത്തോടൊപ്പം തന്നെ പ്രാദേശി വികസനവും ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തി ൽ കൂട്ടിച്ചേർത്തു. ബാബു പള്ളിക്കര അധ്യക്ഷത വഹിച്ചു. മിയാമി ഹോംസ്റ്റെ ഇക്കോടൂറിസം ഉടമ എ.പി സുധീശൻ സ്വാഗതം പറഞ്ഞു . ടൂറിസവും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ മലപ്പുറം ഡിസ്ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻചന്ദ്ര വിഷയാവതരണം നടത്തി. വിവിധ വിഷയങ്ങളിൽ അജിത്ത് മാസ്റ്റർ, ഡോക്യുമെന്ററി മിനിസ്ക്രീൻ സംവിധായകൻ പ്രകാശൻ വള്ളിക്കുന്ന്, രമേശൻ ടി.തയ്യിൽ ,ടി.പി.വിജയൻ രമേശൻ പാറപ്പുറവൻ ക്ലാസുകൾ എടുത്തു.
Follow us on :
Tags:
More in Related News
Please select your location.