Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 21:43 IST
Share News :
ചാവക്കാട്:മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 42-ആം വാർഷിക പൊതുയോഗവും എൻ.വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു.മരണാനന്തര സഹായ സമിതി പ്രസിഡന്റ് എം.ജി.ജയരാജിന്റെ അധ്യക്ഷതയിൽ മുൻ പ്രസിഡന്റ് കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.മുതിർന്ന അംഗങ്ങളായ മുള്ളത്ത് കുഞ്ഞിമോൻ,കാർത്യായനി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം മധു നെടിയെടത്ത്,എൻ.വി.വിനി,കെ.എസ്.ചിത്ര എന്നിവർ ചേർന്ന് നിർവഹിച്ചു.സെക്രട്ടറി ഈ.സി.രാജേഷ് റിപ്പോർട്ടും.ട്രഷറർ കെ.കെ.സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.പി.എം.മനോജ്,രാജൻ കുറുമ്പൂർ,ശൈലജ രവീന്ദ്രൻ,ലീന കുട്ടൻ,ബിജു നരിയംപുള്ളി,രതി സുരേഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.