Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാൻ്റ് മേള : കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിന് മിന്നും വിജയം'

08 Jan 2025 14:45 IST

UNNICHEKKU .M

Share News :



മുക്കം :(കോഴിക്കോട്) തിരുവന്തപുരത്ത് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളയിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എ ഗ്രേഡോടെ തിളക്കമാർന്ന വിജയം . ഹൈസ്ക്കൂൾ വിഭാഗത്തിൽ മത്സരത്തിൽ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൗരിനന്ദന കിഷോറും സംഘവും സംസ്ഥാന തലത്തിലും വിജയം മേധാവിത്വം നിലനിർത്തിയത്. കഴിഞ്ഞ തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻ്റ് മേളയിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തോടെ ശ്രദ്ധേയമായവിജയം നേടിയിരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെവിദ്യാർത്ഥികളായ ഗൗരി, ആമിന, തുബ , ഹെന, ഹമ്ര, അസ, ആതിയ,ഫൻ ഹ, ശ്രീയാനി, നിഹാരിക ,അതിതി, അവന്തിക മിന്ന,ദിയ, റേഷൽ, നന്ദന , അദിതി, ലാമിയ, പൂജ, അനന എന്നീ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത്. കെ.വി അരുൺ, നിതിൻ ജോസഫ് എം.കെ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൻ പരിശീലനം നൽകിയത്.


ചിത്രം :   ബാൻ്റ് മേളയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഗൗരി നന്ദകിഷോറും സംഘവും . സമീപം പ്രധാനധ്യാപിക സിസ്റ്റർ മിനിഷ,അധ്യാപിക ന്മാരായ രൂപമിസ്സ് , ബെറ്റ്സി മിസ്സ് , മിനു മിസ്സ് .

Follow us on :

More in Related News