Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 16:34 IST
Share News :
കൊണ്ടോട്ടി:കാഞ്ഞിരപ്പറമ്പ് ജി.എം.എൽ.പി സ്‌കൂളിൽ എൽ.എസ്.എസ് പ്രതിഭകളെ ആദരിക്കലും 2025-26 വർഷത്തെ പി.ടി.എ ജനറൽ ബോഡിയോഗവും നടത്തി. നഗരസഭ വൈസ് ചെയർമാൻ അശ്‌റഫ് മടാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് മുഖ്യാഥിതിയായി.പി.ടി.എ പ്രസിഡന്റ് പി.പി അശ്‌റഫ് അധ്യക്ഷനായി.നഗരസഭ കൗൺസിലർമാരായ എം.ടി സൗദാബി,എൻ ഷാഹിദ,അലി വെട്ടോടൻ,പി.പി റഹ്മത്തുല്ല,വി.പി ഹൈദ്രോസ്,ബുഷ്‌റ,പ്രധാന അധ്യാപകൻ പി മുഹമ്മദ് മുസ്തഫ,പി സൈനബ എന്നിവർ സംസാരിച്ചു.സ്‌കൂളിൽ നിന്ന് ഈവർഷം എൽ.എസ്.എസ് നേടിയ 19 വിദ്യാർഥികൾക്ക് എയർപോർട്ട് ഡയറക്ടർ ട്രോഫികൾ കൈമാറി.സ്‌കൂളിന്റെ ആദരവ് പി.ടി.എ എയർപോർട്ട് ഡയറക്ടർക്ക് കൈമാറി.
ഫോട്ടോ : കരിപ്പൂർ വിമാനത്താവളത്തിന്റെ ഡയറക്ടറായി ചുമതലയേറ്റ മുനീർ മാടമ്പാട്ടിന് കാഞ്ഞിരപ്പറമ്പ് ജി.എം.എൽ.പി സ്‌കൂളിന്റെ സ്‌നേഹാദരം കൈമാറുന്നു.
Follow us on :
Tags:
More in Related News
Please select your location.