Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിശുദിനം:വിദ്യാർത്ഥിനിക്ക് പുസ്തകങ്ങളും പെയിന്റിംഗ് വസ്തുക്കളും സമ്മാനിച്ചു കുനംമൂച്ചി സത്സംഗ്

14 Nov 2025 17:39 IST

MUKUNDAN

Share News :

ഗുരുവായൂർ:കേരള സന്ദർശനത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിൽ നിന്ന് വന്ന അധ്യാപക ദമ്പതികളായ കമലേഷ് ശക്ത് കവിത ഫൽഗാനി എന്നിവരുടെ മകൾ ആവണി ശക്തക്ക് ശിശുദിനത്തിന്റെ ഭാഗമായി പുസ്തകങ്ങളും പെയിൻറിങ് വസ്തുക്കളും സമ്മാനിച്ചു കുനംമൂച്ചി സത്സംഗ്.ഇന്ത്യ എൻ്റെ രാജ്യമാണ് എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് മറ്റൊരു സംസ്ഥാനത്തെ വിദ്യാർത്ഥിനിക്ക് ഉപഹാരം നല്കിയത്.മേജർ പി.ജെ.സ്റ്റൈജു ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.അമ്പിളി പീറ്റർ ശിശുദിന സന്ദേശം നല്കി.അധ്യാപകരായ ശ്രീനിവാസൻ,കമലേഷ് ശക്ത എന്നിവർ പ്രസംഗിച്ചു.ആവണി ശക്ത മറുപടി പ്രസംഗം നടത്തി.





Follow us on :

More in Related News