Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഗ്രാന്റ്റ് മൗലിദ് ഞായറാഴ്ച

22 Aug 2025 11:59 IST

NewsDelivery

Share News :

കോഴിക്കോട് - മുഹമ്മദ് നബി (സ)യുടെ വർഷം 1500 ാം ജന്മദിനത്തിന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സമസ്‌തയുടെ നൂറാം വാർഷികം എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ നബിദിന ആഘോഷങ്ങൾക്കുണ്ട്

ഇതിന്റെ ഭാഗമായി ഈ വർഷം മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചുകൊണ്ട് വിപുലമായ മീലാദ് ആഘോഷത്തിന് തുടക്കം കുറിക്കുകയാണ്. ഓഗസ്റ്റ് 24 ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കോതി പാലത്തിന് സമീപത്ത് നിന്ന് റാലി ആരംഭിക്കും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്‌ത ജില്ലാ പ്രസിഡൻ്റ് എവി അബ്ദുറഹിമാൻ മുസ്‌ല്യാർ, ജന.സെക്രട്ടറി ഉമർ ഫൈസി മുക്കം, സമസ്‌ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബുബക്കർ ദാരിമി, ടി.പി.സി തങ്ങൾ തുടങ്ങിയവർ നേത്യത്വം നൽകും. വിവിധ മഹല്ലുകളിൽ നിന്ന് എത്തിച്ചേരുന്ന ആയിരങ്ങൾ റാലിയിൽ അണിനിരക്കും ദഫ് സ്ക‌ൗട്ട് സംഘങ്ങൾ റാലിയെ അനുഗമിക്കും.

വൈകുന്നേരം ആറുമണിക്ക് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ് ആസ്ഥാനത്ത് റാലി സമാപിക്കും. പൊതുസമ്മേളനം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിക്കും തുടർന്ന് മൗലിദ് പാരായണവും ഇഷ്‌ക്ക് മജ്‌ലിസും നടക്കും.

പത്രസമ്മേളനത്തിൽ മുസ്‌തഫ മുണ്ടുപാറ (ജന; കൺവീനർ സ്വാഗതസംഘം),സലാം ഫൈസി മുക്കം (സെക്രട്ടറി സമസ്‌ത ജില്ലാ കമ്മിറ്റി), സൈനുൽ ആബിദീൻ തങ്ങൾ നടക്കാവ്, മജീദ് ഹാജി, കുണ്ടുങ്ങൽ, പി.എം കോയ ഹാജി. സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News