Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ടെ ഖുബ പള്ളിയിൽ ആംഗ്യഭാഷയിൽ ഖുർആൻ വചനങ്ങൾ

11 Sep 2025 23:58 IST

NewsDelivery

Share News :

കോഴിക്കോട്: വെസ്റ്റ് കണ്ണഞ്ചേരി ഖുബ പള്ളിയുടെ കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ബോർഡ് ഇപ്പോൾ നഗരവാസികളുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. സാധാരണയായി എല്ലാ പള്ളികളിലും വിശുദ്ധ ഖുർആനിലെ വചനങ്ങൾ എഴുതിയിരിക്കും. എന്നാൽ ഖുബ പള്ളിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വചനങ്ങൾക്കൊപ്പം ഒരുപാട് പ്രത്യേകതയുണ്ട്.


ഖുർആനിലെ ജിന്ന് സൂക്തത്തിലെ 18, 20 വചനങ്ങൾക്കു കീഴിൽ മൂകഭാഷയിലുള്ള (Sign Language Arabic) രേഖപ്പെടുത്തലാണ് ബോർഡിന്റെ മുഖ്യ ആകർഷണം. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ദൈവിക വചനങ്ങളുടെ അനുഭവം ലഭിക്കണമെന്ന മാനുഷിക സ്നേഹമാണ് ഇതിനു പിന്നിൽ.


കേരളത്തിലും ഇന്ത്യയിലും ആദ്യമായിട്ടാണ് ഖുർആനിന്റെ വചനങ്ങൾ ആംഗ്യഭാഷ അറബിയിൽ അവതരിപ്പിക്കുന്നത്. അസ്സാം സ്വദേശി, ബഹുഭാഷാ പണ്ഡിതനായ മുഹമ്മദ് ഇഖ്ബാലാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പൊതുജനങ്ങളിൽ മൂകഭാഷ അറബിയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഈ ബോർഡ് സ്ഥാപിച്ചത്.


ഇഖ്ബാൽ സാഹിബിന് ഖുർആനിലെ മുഴുവൻ വചനങ്ങളും അറബിക് സൈൻ ലാംഗ്വേജിൽ (Sign Language Arabic) ടൈപ്പ് ചെയ്യാനും അതിന്റെ ആധികാരികത ഉറപ്പാക്കിയും നൽകാനും കഴിയും. ആവശ്യത്തിനനുസരിച്ച് പള്ളികളിലും മദ്രസകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതു സ്ഥാപിക്കാം. പുസ്തകങ്ങളിൽ, പോസ്റ്ററുകളിൽ, വാഹനങ്ങളിൽ പോലും ഇത് ഉപയോഗിക്കാനാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.


2010ൽ 31 കുട്ടികളുമായി ആരംഭിച്ച Quba Edu Home ഇന്ന് ഏകദേശം 230ഓളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും മതപഠനവും നൽകി വരുന്നു. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള ഹോസ്റ്റൽ സൗകര്യത്തോടുകൂടി ഇവിടെ ഭൗതിക വിദ്യാഭ്യാസവും മതപഠനവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവുമുണ്ട്.

ഇപ്പോൾ വരെ 130ഓളം കുട്ടികൾ ഖുർആൻ മനഃപാഠം ചെയ്തിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

Follow us on :

More in Related News