Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 19:17 IST
Share News :
പറയ്ക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ എളവള്ളി പഞ്ചായത്ത് മേഖല നേതൃത്വ യോഗം പഞ്ചായത്തിലെ പറയ്ക്കാട് ശാഖ ഗുരുമന്ദിരത്തിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.സെപ്തംബർ 7-ന് 171-ാമത് ഗുരുദേവ ജയന്തി ശാഖകളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിക്കും.സെപ്തംബർ 21(കന്നി 5) ഗുരു സമാധി യൂണിയനിൽ 5 ദിവസത്തെ ആചരണം നടത്തുവാൻ തീരുമാനിച്ചു.ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രട്ടറി ശൈലജ കേശവൻ,യൂണിയൻ കൗൺസിലർ കെ.കെ.രാജൻ.പറയ്ക്കാട് ശാഖ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.