Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

03 Feb 2025 19:20 IST

enlight media

Share News :

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ യു പി വിഭാഗം വാർഷികോത്സവം ' രംഗന 2025' നോടൊപ്പം ദീർഘകാല സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും ദേശീയ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുന്ന പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു. പൊന്നാനി നിയോജക മണ്ഡലം എം എൽ എ. നന്ദകുമാർ പരിപാടികളുടെ ഉദ്ഘാടനം നടത്തി. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ വി വി കരുണാകരൻ, നന്നംമുക്ക് വിദ്യാഭ്യാസ ക്ഷേമകാര്യ വികസന ചെയർമാനും സ്കൂൾ പി ടി എ പ്രസിഡണ്ടുമായ മുസ്തഫ ചാലു പറമ്പിൽ, വാർഡ് മെമ്പർ പി വി ഷൺമുഖൻ, ഹെഡ്മാസ്റ്റർ പ്രമോദ്, SRG കൺവീനർ പി കെ ശശികുമാർ, വിരമിക്കുന്ന അധ്യാപകരായ കെ എസ് പ്രദീപ് , വി സി ബിന്ദു,, ടി രതി, എസ് എം സി ചെയർമാൻ ലത്തീഫ്, MPTA പ്രസിഡൻ്റ് സാബിറ മുസ്തഫ PTA SMC. M PTA അംഗങ്ങളായ സൗമ്യ നസ്റിയ റഷീദ്, സുഹറ, നജുമുന്നിസ സലീന സക്കീന സുഹറ മൊയ്തു വിനോദ് , എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. വർണ്ണാഭമായ ഘോഷയാത്രയോടെ തുടങ്ങിയ ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് നന്ദിയും പറഞ്ഞു.



Follow us on :