Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 18:24 IST
Share News :
കുറ്റ്യാടി : ( കോഴിക്കോട്) ഉമ്മു അമ്മാറിൻ്റെ
ഓലമേഞ്ഞ ഓർമകൾ - പുസ്തക പ്രകാശനവും സാംസ്കാരിക പ്രഭാഷണവും
25 ന് ( ഞായറാഴ്ച്ച) വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി പീസ് സ്ക്വയറിൽ വെച്ച് സംഘടിപ്പിക്കു മെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ സാഹിത്യകാരൻ കെ.ഇ.എൻ കുഞ്ഞമ്മദ് ഉമ്മു അമ്മാറിന്റെ 'ഓലമേഞ്ഞ ഓർമകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്. മീഡിയ വൺ ചാനൽ മാനേജിംഗ് എഡിറ്റർ സി.ദാവൂദ് പുസ്തകം ഏറ്റുവാങ്ങും. പുസ്തകത്തിൻ്റെ ആദ്യ വിൽപന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസയും , പുസ്തകത്തെ പരിചയപ്പെടുത്തി കെ.ടി. സൂപ്പി മാസ്റ്ററും സംസാരിക്കും. തനിമ ജില്ല പ്രസിഡണ്ട് സി.എ കരിം അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളായ വഹീദ പാറമ്മേൽ , ഹാഷിം നമ്പാട്ടിൽ,എ സി അബ്ദുൽ മജീദ്, എം.കെ. ഫാത്തിമ, തനിമ ജില്ല സെക്രട്ടറി അഷ്റഫ് വാവാട് , കെ സി പി വീണ,മൊയ്തു കണ്ണങ്കോടൻ , വിടി സലിം, വി.എം ലുഖ്മാൻ , ബാലൻ തളിയിൽ , പി.കെ. റാബിയ, സി.സി. അബ്ദുൽ ഹമീദ് , ലക്ഷ്മി ദാമോധരൻ സൈനബ ഗഫൂർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും
തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലയാണ് സംഘടിപ്പിക്കുന്നത്.
. ചെറിയ കുമ്പളം മേമണ്ണിൽ സുബൈറിൻ്റെ ഭാര്യയും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ സഹോദരിയാണ് ഗ്രന്ഥകാരി ഉമ്മുഅമ്മാർ . ഇപ്പോൾ കുടുംബ സമേതം ബഹ്റൈനിലാണ്. വിശദ വിവരങ്ങൾക്ക് 9562734732 , 9496345563 എന്നീനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ
ഉബൈദ് കക്കടവിൽ , അഫീഫ് കെ.പി .ആർ , ഹമീദ് സി.സി തുടങ്ങി സ്വാഗത സംഘം ഭാരവാഹികൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.