Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 20:54 IST
Share News :
കേരള നിയമസഭയിൽ നിയമ നിർമ്മാണത്തിലൂടെ ഒരു ലക്ഷത്തിൽ പരം ഏക്കർ തോട്ടഭൂമി വയനാട്ടിൽ ഏറ്റെടുക്കാമെന്നിരിക്കെ അതു ഹൈക്കോടതിയിൽ സ്റ്റേ ഹരജി കൊടുത്ത് പുനരധിവാസത്തെ അട്ടിമറിക്കുന്നതിന് വേണ്ടി ഹാരിസൺസിന് സർക്കാർ കൂട്ട് നിൽക്കുകയാണന്ന് സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ പറഞ്ഞു.സർക്കാർ ഭൂമി ഏറ്റെടുക്കാൻ കോടതിയിൽ പണം കെട്ടി വെക്കാനുള്ള നീക്കം തോട്ടം മാഫിയകളെ സംരക്ഷിക്കുന്നതിനു
വേണ്ടിയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗുരുതരമായ നിരുത്തരവാദിത്തമാണ് ദുരന്ത ബാധിതരോട് കാട്ടുന്നത്. ദുരന്തം സംഭവിച്ച് 4 മാസത്തോളം ആയിട്ടും ഗുരുതരമായ അനാസ്ഥയാണ് പുനരധിവാസത്തിൽ കാട്ടുന്നത്. പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു ജനാധിപത്യസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ കേരള ജനതയോട് രാഷ്ട്രീയമായി പക വീട്ടുകയാണ്. കിസാൻ തൊമ്മൻ രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൽപ്പറ്റയിൽ നടന്ന അനുസ്മരണ
സമ്മേളനത്തിൽ വർഗ്ഗീസ് വട്ടേക്കാട്,ജോൺസൺ പുൽപ്പള്ളി, ഇ.സി. വിജയൻ, കെ.വി സുബ്രഹ്മണ്യൻ എന്നിവരും സംസാരിച്ചു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം. കെ. ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി.ടി പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.