Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2025 22:37 IST
Share News :
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ധാരണകളെ അവഗണിച്ചുകൊണ്ട് 19 വാർഡ് അവസാനനിമിഷം സിപിഎം സ്വന്തം സ്ഥാനാർത്ഥിയെ നിശ്ചയിച്ച നിലപാട് മുന്നണി മര്യാദകൾ അവഗണിക്കുന്നതാണെന്ന് ആർ ജെ ഡി വള്ളിക്കുന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. നേരത്തെയുള്ള പതിനെട്ടാം വാർഡ് വിഭജനത്തിൽ ഇപ്പോൾ 19 ആം വാർഡാണ്.
വർഷങ്ങളായി ഈ വാർഡ് അടക്കം രണ്ട് വാർഡുകൾ ജനതാദളിന് തരുന്നതാണ്. എന്നാൽ ചില സാഹചര്യങ്ങളാൽ കഴിഞ്ഞ തവണ 18 ആം വാർഡ് ഒരു തവണത്തേക്ക് സി.പി.എം ആവശ്യപ്പെടുകയും അടുത്തതവണ വിട്ടുതരാം എന്ന ഉറപ്പ് നൽകുകയും ചെയ്തതിനാൽ ആർ.ജെ.ഡി എതിർപ്പൊന്നും പറഞ്ഞില്ല. ആ വാർഡിലെ എതിർ സ്ഥാനാർത്ഥി ദുർബലമായതിനാൽ സി.പി.എം സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. എന്നാൽ ഈ പ്രാവശ്യത്തെ സീറ്റ് ചർച്ചയിൽ സി.പി. എം നേരത്തെ തന്ന വാക്കുകളെപാടെ അവഗണിച്ചുകൊണ്ട് പ്രസ്തുത വാർഡ് തരാൻ വിസമ്മതിക്കുകയാണുണ്ടായത്. ആയതിൽ പ്രതിഷേധിച്ചു ആർ.ജെ ഡി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിൽ നിന്ന് വിട്ടുനിൽക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.കെ മുരളീധരൻ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.